താടിക്ക് തീപിടിച്ച് ഓടുന്ന മനുഷ്യൻ; ഭയപ്പെടുത്തും ഈ കാഴ്ച

വായിൽ പെട്രോൾ നിറച്ചുവെച്ചിട്ട് കത്തിച്ച പന്തത്തിലേക്ക് തുപ്പി തീഗോളം തീർക്കുന്ന കലാകാരൻമാരെ തെരുവുകളിൽ നാം കണ്ടിട്ടുണ്ടാകും. അതിലൊരാൾക്ക് താടിയിൽ തീപിടിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യം ഇതിനകം 12 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. രവി പതിദാർ എന്ന ഉപയോക്താവാണ് ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.

ഇപ്പോൾ വൈറലായ വീഡിയോയിൽ ഒരാൾ സ്റ്റണ്ട് ചെയ്യുന്നതായി കാണാം. അയാൾ ഒരു മേശപ്പുറത്ത് നിൽക്കുകയായിരുന്നു. കയ്യിൽ ഒരു തീപ്പന്തവും ഉണ്ട്. സ്റ്റണ്ട് കാണാൻ നിരവധി പേർ ചുറ്റും കൂടിയിരുന്നു. പിന്നീട് ആ മനുഷ്യൻ തീക്കമ്പി വായോട് ചേർത്ത് പിടിച്ച് അതിൽ പെട്രോൾ തുപ്പുന്നതും കാണാം. എന്നാൽ നിമിഷങ്ങൾക്കകം താടിക്ക് തീപിടിച്ചു. മറ്റുള്ളവർ അയാളെ സഹായിക്കാൻ ഓടിയെത്തി. തീ കെടുത്താൻ അവന്റെ മുഖത്ത് ശക്തിയായി അടിക്കുന്നതും തീ അണക്കുന്നതും കാണാം.

Tags:    
News Summary - Man's beard catches fire as he performs dangerous stunt in viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.