ന്യൂഡൽഹി: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാംവട്ടവും ആവർത്തിച്ചതിനു പിന്നാലെ, വിവാഹപ്രായവുമായി ബന്ധപ്പെട്ട് പല കോടതികളിലുള്ള ഹരജികൾ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതിയിൽ. അഭിഭാഷകനായ അശ്വിനികുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആൺ–പെൺ വ്യത്യാസമില്ലാതെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യവും ഹരജിയിൽ മുന്നോട്ടുവെച്ചു.
ഇന്ത്യയിൽ പുരുഷന്മാരുടെ വിവാഹപ്രായം 21ഉം സ്ത്രീകളുടേത് 18ഉം ആണ്. എന്നാൽ, തുല്യതക്കും ലിംഗനീതിക്കും എതിരായ ഈ തീരുമാനത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ഹരജിയിൽ പറഞ്ഞു. മതമോ ആൺ–പെൺ ഭേദമോ ബാധകമല്ലാത്ത വിധം ഏകീകൃത വിവാഹ പ്രായമാണ് നടപ്പാക്കേണ്ടത്. എന്നാൽ ക്രിസ്ത്യൻ, ഹിന്ദു, പാഴ്സി വിവാഹ നിയമങ്ങൾ, സ്പെഷൽ മാരേജ് ആക്ട്, ബാലവിവാഹ നിരോധന നിയമം എന്നിവ ഇതിനെതിരാണ്. വനിതകളോടുള്ള വിവേചനത്തിനെതിരായ അന്താരാഷ്ട്ര പ്രമാണത്തിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നിരിക്കേ, അതനുസരിച്ചും ഒറ്റ വിവാഹ പ്രായമാണ് വേണ്ടതെന്ന് ഹരജിയിൽ പറഞ്ഞു.
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള സർക്കാറിെൻറ താൽപര്യം ഒരാഴ്ച മുമ്പാണ് പ്രധാനമന്ത്രി ആവർത്തിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നേരത്തേ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. വിഷയത്തിെൻറ വിവിധ വശങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ട് തയാറാക്കുന്നതിെൻറ അന്തിമഘട്ടത്തിലാണ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, വിവാഹപ്രായം ഉയർത്തിക്കഴിഞ്ഞുവെന്നും നവംബർ രണ്ടുമുതൽ പ്രാബല്യത്തിൽ വരുമെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി. മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയിൽനിന്ന് കിട്ടിയ വിവരമെന്ന മട്ടിലാണ് വാട്സ്ആപ്പിലൂടെയും മറ്റും പ്രചാരണം.
വിവാഹപ്രായം ഉയർത്തുന്ന കാര്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് പോലും കൊടുത്തിട്ടില്ലെന്ന യാഥാർഥ്യം ബാക്കിനിൽക്കേയാണ് ഇത്. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് മന്ത്രാലയവും മന്ത്രിസഭയും പാർലമെൻറും രാഷ്ട്രപതിയും അംഗീകരിക്കുന്നതുവരെ നിയമഭേദഗതിക്ക് പല കടമ്പകൾ പൂർത്തിയാക്കേണ്ടതുണ്ട്.
അതേസമയം, വനിത ക്ഷേമത്തിെൻറ പേരിൽ വിവാഹപ്രായം ഉയർത്തുകയോ ഏകീകരിക്കുകയോ ചെയ്യാൻ മോദിസർക്കാറിന് രാഷ്ട്രീയ താൽപര്യമുണ്ടെന്നിരിക്കേ, അതിലേക്കുള്ള ചുവടുവെപ്പുകൾ ഉണ്ടാകുമെന്ന് മിക്കവാറും ഉറപ്പായി. ഒപ്പം, വിവിധ കോണുകളിൽനിന്ന് എതിർപ്പുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.