ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഉപഗ്രഹവേധ മിസ ൈൽ പരീക്ഷണ വിവരം പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാെണന്ന് ബി.എസ്.പി അധ്യക്ഷ മായാ വതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ബി.ജെ.പി നേതാക ്കൾ പെരുമാറ്റ ചട്ടം ലംഘിക്കുന്ന സ്വഭാവക്കാരാണെന്ന് മുന്നനുഭവങ്ങൾ തെളിയിച്ചതാണ്. അടിയന്തര സാഹചര്യമില്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പ് കമീഷൻെറ അനുമതിയില്ലാതെ രാജ്യത്തെ അഭിസംബോധന ചെയ്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് മായാവതി ട്വീറ്റ് ചെയ്തു.
Previous experience proves that like law & order, BJP leaders are habitual offenders in violating Model Code of Conduct. And PM Mr Modi again flouted poll norms by addressing the country without prior permission of EC though there was no such emergency. Hope the EC acts promptly.
— Mayawati (@Mayawati) March 28, 2019
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. എന്നാൽ കമീഷൻെറ മുൻകൂർ അനുമതി ഇല്ലാതെ എങ്ങനെ പ്രധാനമന്ത്രിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാനാവുമെന്നതാണ് യഥാർത്ഥ പ്രശ്നം.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി സർക്കാർ സംവിധാനങ്ങളും അധികാരവും ദുർവിനിയോഗം ചെയ്യുകയാണ് ചെയ്തതെന്നും തെരഞ്ഞെടുപ്പ് കമീഷൻ യുക്തമായ നടപടി കൈക്കൊള്ളണമെന്നും മായാവതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.