ലഖ്നോ: നാലുവർഷം നിരാശപ്പെടുത്തുന്ന ഭരണം കാഴ്ചവെച്ച നരേന്ദ്ര മോദി സർക്കാറിെൻറ കൗണ്ട്ഡൗൺ തുടങ്ങിക്കഴിെഞ്ഞന്ന് ബി.എസ്.പി നേതാവ് മായാവതി. നാലാം വാർഷികം ആഘോഷിക്കാൻ കേന്ദ്രസർക്കാർ പൊതു ഖജനാവിൽനിന്നുള്ള പണം ഉപയോഗിക്കുന്നതിനെ മായാവതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന അവസരത്തിൽ കോർപറേറ്റുകൾക്കും വൻകിട ബിസിനസുകാർക്കും കുടപിടിക്കുന്ന മോദി സർക്കാറിന് ജനങ്ങളുടെ പണമുപയോഗിച്ച് വാർഷികം ആഘോഷിക്കാൻ അവകാശമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
മോദി സർക്കാറിെൻറ നാലുവർഷത്തെ ഭരണം നിരാശപ്പെടുത്തുന്നതാണെന്നും അതിനാലാണ് എൻ.ഡി.എയിൽനിന്ന് കക്ഷികൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നതെന്നും മായാവതി പറഞ്ഞു. ‘മോദി സർക്കാർ എല്ലാ അർഥത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാവപ്പെട്ടവരെയും തൊഴിലാളികളെയും സാധാരണക്കാരെയും സ്ത്രീകളെയുമെല്ലാം ചൂഷണം ചെയ്യുന്ന ഇത്തരമൊരു സ്ഥിതിവിശേഷം മുെമ്പാന്നുമുണ്ടായിട്ടില്ല’ -മായാവതി പറഞ്ഞു.
ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും പൊള്ളയായ വാഗ്ദാനങ്ങൾ ഇൗ സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ പ്രവർത്തകർക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസ് നൽകുകയാണ് ബി.ജെ.പി െചയ്യുന്നത്. കഠ്വയിലെയും ഉന്നാവിലെയും ബലാത്സംഗക്കേസുകൾ തേച്ചുമാച്ചുകളയാനുള്ള ശ്രമം പാർട്ടിയുടെ യഥാർഥ മുഖം വെളിവാക്കുന്നതാണ് -ബി.എസ്.പി നേതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.