ന്യൂഡൽഹി: നായ്ക്കളുടെ കടിയേറ്റ മുറിവുകൾ കെട്ടിയ നിലയിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകന് ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തെരുവുനായ്ക്കളുടെ പ്രശ്നം ഗുരുതരമാണെന്നും വിഷയത്തിൽ സുപ്രീംകോടതി സ്വമേധയ ഇടപെടണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. എന്തുചെയ്യാമെന്ന് നോക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
തെരുവുനായ് പ്രശ്നത്തിനെതിരെ കേരളത്തിൽ നിന്നടക്കമുള്ള ഹരജികൾ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചിലിരിക്കെയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ അവിചാരിതമായി തെരുവുനായ് വിഷയം ചർച്ചയായത്. അഭിഭാഷകന്റെ പരിക്ക് ശ്രദ്ധയിൽപെട്ട ചീഫ് ജസ്റ്റിസ് ഇതെന്തുപറ്റിയെന്ന് ചോദിച്ചപ്പോഴാണ്, അയൽപക്കത്തെ അഞ്ച് നായ്ക്കൾ ആക്രമിച്ചതാണെന്ന് അഭിഭാഷകൻ അറിയിച്ചത്. വൈദ്യസഹായം വല്ലതും വേണോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, ഇപ്പോൾത്തന്നെ വേണമെങ്കിൽ രജിസ്ട്രിയോട് ആവശ്യപ്പെടാമെന്നും പറഞ്ഞു. രണ്ടുവർഷം മുമ്പ് തന്റെ ക്ലർക്കിന് നായ്ക്കളുടെ കടിയേറ്റ സംഭവവും ചീഫ് ജസ്റ്റിസ് കോടതിയിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.