ചെന്നൈ: കേരളത്തിലും കർണാടകയിലും മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമീഷൻ തമിഴ്നാടിന് പ്രളയ മുന്നറിയിപ്പ് നൽകി. കർണാടകയിലെ കബനി, കെ.ആർ.എസ് ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ സെക്കൻഡിൽ 1.43 ലക്ഷം ഘനയടി ജലം കാവേരിയിലേക്ക് ഒഴുക്കിയതായും നദിയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിലെ 12 ജില്ലകൾക്കാണ് വെള്ളപ്പൊക്ക അപായ മുന്നറിയിപ്പ് നൽകിയത്. കർണാടക അണക്കെട്ടുകളിൽനിന്ന് തുറന്നുവിട്ട വെള്ളം ശനിയാഴ്ച ഹൊഗേനക്കൽ വഴി േമട്ടൂർ ഡാമിലെത്തി. മുൻകരുതൽ നടപടിപ്രകാരം പുഴയോരങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചതായി തമിഴ്നാട് സർക്കാറും അറിയിച്ചു. 120 അടി ശേഷിയുള്ള മേട്ടൂർ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച രാവിലത്തെ കണക്കെടുപ്പ് പ്രകാരം 119.08 അടിയായി ഉയർന്നിരുന്നു.
ഉച്ചയോടെ ഡാം നിറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് സെക്കൻഡിൽ 88,843 ക്യൂസെക്സും ഡാമിൽനിന്ന് പുറത്തേക്ക് 60,000 ക്യൂസെക്സും ഒഴുകുന്നു. നിലവിൽ ഡാമിൽ 92.1 ടി.എം.സി ജലമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സീസണിൽ ഇത് രണ്ടാംതവണയാണ് മേട്ടൂർ ഡാം നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.