സൂറത്ത്: നാട്ടിൽ പോകാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങിയ ആയിരത്തോളം അതിഥി തൊഴ ിലാളികളിൽ 93 പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ഒടുവിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഗണേഷ് നഗർ, തിരുപ്പതി നഗർ എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവങ്ങളുടെ തുടക്കം. നിയന്ത്രണം ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികൾ ഇവിടെ തെരുവിലിറങ്ങിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ വിധി ചൗധരി പറഞ്ഞു. അവരെ തടയാൻ ശ്രമിച്ച പൊലീസുകാർക്കുനേരെ കല്ലെറിയുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനുമായി പൊലീസ് 30 കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമായാണ് 93 തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തുണിമില്ലുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ഉത്തർപ്രദേശ്, ബീഹാർ സ്വദേശികളാണ് അറസ്റ്റിലായവർ. 500 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.