ചെന്നൈ: നഗരത്തിൽ വേളച്ചേരി, പല്ലാവരം, ഗിണ്ടി എന്നിവിടങ്ങളിലെ 500ഒാളം അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് പരിഭ്രാന്തി പരത്തി. വിവിധയിടങ്ങളിൽ റോഡ് തടയൽ സമരം നടത്തുകയായിരുന്നു ലക്ഷ്യം. ഇതോടനുബന്ധിച്ച് താമസസ്ഥലങ്ങളിൽനിന്ന് തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തി.
കേരളത്തിൽനിന്ന് ട്രെയിനുകൾ ഏർപ്പെടുത്തിയതുപോലെ തമിഴ്നാട്ടിൽനിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സർവിസ് ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ട് വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പുനൽകിയതോടെയാണ് അവർ പിരിഞ്ഞുപോയത്.
ചെന്നൈ നഗരത്തിൽ ഇതുവരെ 1,200ഒാളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 233 കണ്ടെയ്ൻമെൻറ് സോണുകളിൽ ബാരിക്കേഡുകളിട്ട് ട്രിപ്പിൾ ലോക്ഡൗൺ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ 13 ജില്ലകൾ റെഡ്സോണും കോയമ്പത്തൂർ ഉൾപ്പെടെ 24 ജില്ലകൾ ഒാറഞ്ച് സോണുമാണ്. തിരുവാരൂർ, അരിയല്ലൂർ, കടലൂർ, തഞ്ചാവൂർ ജില്ലകളിലും തിരുനൽവേലി കോർപറേഷൻ പരിധിയിലും ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തും. അതിനിടെ, നിലവിലുള്ള ലോക്ഡൗണിൽ ഒേട്ടറെ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.