ശ്രീനഗർ: പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മു-കശ്മീരിൽ ആദ്യമായി സന്ദർശനത്തിനെ ത്തിയ വിദേശ പ്രതിനിധി സംഘത്തിനെതിരെ ഉയർന്നത് ശക്തമായ പ്രതിഷേധം. നാട്ടുകാരും സു രക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. 370ാം വകുപ്പ് റദ്ദാക ്കിയതിനെ തുടർന്ന് ജനജീവിതം സ്തംഭിച്ചതിെൻറ 85ാം ദിവസമാണ് യൂറോപ്യൻ യൂനിയൻ എം.പിമാർ ശ്രീനഗറിൽ വിമാനമിറങ്ങിയത്. ഉന്നത സുരക്ഷ ഉദ്യോഗസ്ഥർ അടക്കമുള്ളവരുമായി ഇവരുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ, കശ്മീർ താഴ്വര സാധാരണ നിലയിലാണെന്ന് വിദേശസംഘത്തെ ബോധ്യപ്പെടുത്താൻ സർക്കാറിന് സാധിക്കാത്ത സാഹചര്യമായിരുന്നു.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ കനത്ത പൊലീസ് സന്നാഹങ്ങേളാടെ വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്കും പിന്നീട് മറ്റു ചിലയിടങ്ങളിലേക്കും കൊണ്ടുപോയപ്പോൾ പ്രക്ഷോഭകർ പലയിടത്തും വഴി തടസ്സപ്പെടുത്തി. ‘ആസാദി’ മുദ്രാവാക്യമുയർത്തിയ പ്രതിഷേധക്കാർ സേനക്കുനേരെ കല്ലെറിഞ്ഞു. ലാത്തിയും പെല്ലറ്റ് ഗണ്ണുകളും പുക ബോംബുകളും കൊണ്ടാണ് സൈന്യം ഇവരെ നേരിട്ടത്. പൊതുഗതാഗതം പാടെ നിലച്ചതും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും കശ്മീർ റോഡുകളെ വിജനമാക്കി. നിയന്ത്രണത്തിന് ഇളവുള്ള സമയത്തുപോലും കട തുറക്കാൻ വ്യാപാരികൾ തയാറായില്ല. സ്കൂൾ പരീക്ഷക്ക് മാറ്റമില്ലാത്തതുകൊണ്ട് കുട്ടികളെയും കൊണ്ടുപോകുന്ന അപൂർവം ആളുകൾ മാത്രമാണ് റോഡിലിറങ്ങിയത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റാളുകളും ചൊവ്വാഴ്ച തുറന്നില്ല.
ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ ലോകത്തിനുമുന്നിൽ കളങ്കപ്പെടുത്തുമെന്ന് മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ട്വിറ്ററിൽ പ്രതികരിച്ചു. ഇസ്ലാംഭീതി പുലർത്തുന്ന വലതുപക്ഷ ഇ.യു എം.പിമാരെ കശ്മീരിലേക്ക് അയച്ചാൽ അടിച്ചമർത്തപ്പെട്ട 90 ലക്ഷം കശ്മീരികൾ അവർക്ക് ചുവപ്പു പരവതാനി വിരിക്കുമെന്നാണോ ഇന്ത്യൻ സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അവർ ചോദിച്ചു.മുൻ മുഖ്യമന്ത്രിമാർ അടക്കം നിരവധി നേതാക്കളെ മൂന്നു മാസമായി തടവിലിട്ടിരിക്കുന്നു.നൂറു കണക്കിനു പേർ വേറെയും ജയിലുകളിൽ കഴിയുന്നു. ഈ സമയത്ത് ഇ.യു എം.പിമാർ താഴ്വര സന്ദർശിക്കുന്നത് വിരോധാഭാസമാണെന്ന് നാഷനൽ കോൺഫറൻസും പ്രതികരിച്ചു.
സുരക്ഷ ഭീതിയിൽ കശ്മീരിലെ കുട്ടികൾ പരീക്ഷയെഴുതി
ശ്രീനഗർ: വിദ്യാർഥികളുടെ ഹാജർനില തീരെ കുറഞ്ഞിട്ടും കടുത്ത സുരക്ഷഭീതിക്കിടെ ബോർഡ് പരീക്ഷ മാറ്റമില്ലാതെ നടത്തി അധികൃതർ. പത്താം ക്ലാസ് പരീക്ഷയാണ് തിങ്കളാഴ്ച നടന്നത്. ഹാളിനു പുറത്ത് മാതാപിതാക്കൾ മക്കളെ ആശങ്കയോടെ കാത്തുനിൽക്കുന്ന കാഴ്ചയായിരുന്നു. പരീക്ഷയെഴുതാൻ പറ്റിയ സാഹചര്യമല്ല കുട്ടികൾക്കുള്ളത്. പരീക്ഷ സർക്കാർ മാറ്റിവെക്കേണ്ടിയിരുന്നു -രക്ഷിതാക്കളിലൊരാളായ അർഷദ് വാനി പ്രതികരിച്ചു. കുട്ടികളുടെ സുരക്ഷക്കായിരിക്കണം അധികൃതർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക വകുപ്പ് റദ്ദാക്കിയശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി തുറന്നു പ്രവർത്തിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം ഇനിയും ഫലവത്തായിട്ടില്ല. 20 ശതമാനം കുട്ടികൾ മാത്രമാണ് ക്ലാസിൽ എത്തുന്നതെന്ന് അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.