ഫോൺ നന്നാക്കി കൊടുത്തില്ല; മൊബൈൽ ഗെയിമിന് അടിമയായ പതിനഞ്ചുകാരൻ ജീവനൊടുക്കി

മൊബൈൽ ഗെയിമിന് അടിമയായ പതിനഞ്ചുകാരൻ ജീവനൊടുക്കി. രക്ഷിതാക്കൾ കേടായ മൊബൈൽ ഫോൺ നന്നാക്കി നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് ഗ്രേറ്റർ നോയിഡയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തത്. ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

മൊബൈൽ ഫോണിൽ വിദ്യാർഥി ഗെയിം കളിക്കുന്നത് പതിവായിരുന്നു. ഇതിനെ ചൊല്ലി രക്ഷിതാക്കളുമായി തർക്കവും പതിവാണ്. ഇതിനിടെയാണ് ഫോൺ കേടാകുന്നത്. പിന്നാലെ ഫോൺ നന്നാക്കി തരാൻ പലതവണ വിദ്യാർഥി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

രക്ഷിതാക്കൾ വിസ്സമതിച്ചതിന്‍റെ നിരാശയിൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ശ്രദ്ധയിൽപെട്ട ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും ഫോൺ നന്നാക്കി നൽകാത്തതിന്‍റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്നും ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി കമീഷണർ സാദ് മിയാൻ ഖാൻ പറഞ്ഞു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിന് കൈമാറിയെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Minor boy addicted to playing games kills self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.