ബംഗാളിൽ 17കാരനായ തൃണമൂൽ പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസ് അനുഭാവിയായ 17കാരൻ കൊല്ലപ്പെട്ടു. പതിനൊന്നാം ക്ലാസുകാരനായ ഇമ്രാൻ ഹസൻ കൊല്ലപ്പെട്ടത്. സി.പി.എം, ഐ.എസ്.എഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗാംഗ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രദേശത്ത് തൃണമൂൽ നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇമ്രാന് നേരെ പ്രതികൾ ബോംബെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ മുഹമ്മദ് ഹലീം മണ്ഡൽ പറഞ്ഞു. സമാധാനപരമായായിരുന്നു തൃണമൂൽ ഘോഷയാത്ര നടന്നിരുന്നതെന്നും ഇതിനിടെ സമീപത്തെ സ്കൂളിന് മുകളിൽ നിന്നും പ്രതികൾ ഘോഷയാത്രക്ക് നേരെ ബോംബെറിയുകയായിരുന്നുവെന്നും മണ്ഡൽ പറഞ്ഞു.

ഇമ്രാന്‍റെ മൃതദേഹവുമായി പോകുന്നതിനിടയിലേക്കും അക്രമികൾ ബോംബെറിഞ്ഞുവെന്നും ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Minor TMC supporter killed in explosion in West Bengal amid Panchayat Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.