ഔറംഗാബാദ്: മഹാത്മാ ഗാന്ധിയെ വാക്കുകൾ കൊണ്ട് വാഴ്ത്തുന്ന ബി.ജെ.പിക്കാരുടെ മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് ഘാതകനായ നാഥുറാം ഗോഡ്സെയെയാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡൻറും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഗോഡ്സെ ഒറ്റ വെടിയിൽ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതെങ്കിൽ പുതിയ കാല ഗോഡ്സെമാർ ഇന്ത്യയെ നിത്യവും കൊന്നുകൊണ്ടേയിരിക്കുന്നു. ഗാന്ധിജിയുടെ പേര് പറഞ്ഞ് ബി.ജെ.പി സർക്കാർ ജനങ്ങളെയും രാജ്യത്തെയും വഞ്ചിക്കുകയാണ്. ഗാന്ധിജിയുടെ ഹിന്ദുസ്ഥാനെ ആധുനിക ഗോഡ്സെമാർ കൊലപ്പെടുത്തി കൊണ്ടിരിക്കുന്നു. ഇവരിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ പ്രവർത്തിക്കണമെന്ന് ഗാന്ധിയുടെ അനുയായികളോട് അപേക്ഷിക്കുകയാണെന്ന് ഉവൈസി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യ വ്യാപകമായി പൗരത്വ പട്ടിക നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവർ ഇന്ത്യയിൽ ഒരു ഭണഘടനയുണ്ടെന്നതുപോലും മറന്നിരിക്കുന്നുവെന്നും ഉവൈസി വിമർശിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് മാറ്റം വരുമെന്നാണ് പ്രതീക്ഷ. മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിക്കുന്ന എ.ഐ.എം.ഐ.എം സ്ഥാനാർഥികളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബർ 21 നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 24 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.