രാ​ജ്യ​ത്തി​ൻെ​റ 75ാം സ്വാ​ത​ന്ത്ര്യ​ ദി​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ചെ​​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​ പ്ര​ധാ​ന​മ​ന്ത്രി ​ ന​രേ​ന്ദ്ര മോ​ദി സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു

വി​ക​സ​ന​ത്തി​ന്​ ദേ​ശീ​യ മാ​സ്​​റ്റ​ർ പ്ലാ​ൻ പ്ര​ഖ്യാ​പി​ച്ച്​ മോ​ദി

ന്യൂ​ഡ​ൽ​ഹി: കാ​ൽ നൂ​റ്റാ​ണ്ട്​ മു​ന്നി​ൽ​ക്ക​ണ്ട്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ ദേ​ശീ​യ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

100 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഈ ​പ​ദ്ധ​തി പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കും. വേ​ഗ​മേ​റി​യ സ​ഞ്ചാ​രം സാ​ധ്യ​മാ​ക്കു​ന്ന വി​ധം ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക​യും വ്യ​വ​സാ​യി​ക ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ട്ടു​ക​യും ചെ​യ്യു​ന്ന​താ​ണ്​ പ​ദ്ധ​തി. പു​തി​യ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

75ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചെ​​ങ്കോ​ട്ട​യി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ന​രേ​ന്ദ്ര മോ​ദി. 2022 ആ​ഗ​സ്​​റ്റ്​ 15 വ​രെ നീ​ളു​ന്ന 75 ആ​​ഴ്​​ച​ത്തെ അ​മൃ​ത മ​ഹോ​ത്സ​വ കാ​ല​ത്ത്​ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ 75 വ​ന്ദേ​ഭാ​ര​ത്​ ​െട്ര​യി​നു​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ മോ​ദി പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ ശ​താ​ബ്​​ദി വ​രെ​യു​ള്ള അ​ടു​ത്ത 25 വ​ർ​ഷം അ​മൃ​ത്​​കാ​ൽ എ​ന്ന കാ​ല​യ​ള​വാ​യി പ​രി​ഗ​ണി​ച്ച്​ പു​തി​യ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രും. സ്വാ​ത​ന്ത്ര്യ​ത്തി​െൻറ 100ാം വാ​ർ​ഷി​ക​ത്തി​ൽ ഇ​ന്ത്യ കൈ​വ​രി​ക്കേ​ണ്ട​ത്​ ഊ​ർ​ജ​സ്വാ​ത​ന്ത്ര്യ​മാ​ണ്. ഇ​ന്ധ​നം ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ പ്ര​തി​വ​ർ​ഷം 12 ല​ക്ഷം കോ​ടി രൂ​പ ചെ​ല​വി​ടു​ന്ന ഇ​ന്ന​ത്തെ സ്​​ഥി​തി മാ​റ​ണം. വാ​ത​കാ​ധി​ഷ്​​ഠി​ത സൗ​ക​ര്യ​ങ്ങ​ളു​ടെ ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്തും.

എ​ല്ലാ സൈ​നി​ക സ്​​കൂ​ളു​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ം. സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കുമെന്നും മോ​ദി പ​റ​ഞ്ഞു. 

Tags:    
News Summary - modi announced national development masterplan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.