മലിനമായ നദികൾ ബന്ധിപ്പിക്കാനുള്ള പദ്ധതി: മോദി സർക്കാർ വിനാശത്തിന്‍റെ പാതയിലെന്ന് ജയറാം രമേശ്

ന്യൂഡൽഹി: മലിനമായ നദികൾ ബന്ധിപ്പിക്കുന്ന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്ന മോദി സർക്കാർ വിനാശകരമായ പാതയിലാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ധനമന്ത്രി നിർമല സീതാരാമൻ 2022-23 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ജയറാം രമേശിന്‍റെ വിമർശനം.

''ഒരു ഭാഗത്ത് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട കാലാവസ്ഥ നടപടികളെ കുറിച്ച് സംസാരിക്കുമ്പോൾ മറുവശത്ത് മലിനമായ നദികൾ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് പദ്ധതിയിടുന്നു. വാചക കസർത്ത് നല്ലത് തന്നെ. പക്ഷെ പ്രവർത്തിക്കുന്നതിലാണ് പ്രാധാന്യം. അങ്ങനെ നോക്കുമ്പോൾ മോദി സർക്കാർ വിനാശകരമായ പാതയിലാണ്.'' -ജയറാം രമേശ് വ്യക്തമാക്കി.

യു.പി.എ സർക്കാരിന്റെ കാലത്ത് പരിസ്ഥിതി മന്ത്രിയായിയായിരുന്ന ജയറാം രമേശ് ഇപ്പോൾ രാജ്യസഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പാണ്.

Tags:    
News Summary - Modi govt on destructive path: Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.