ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനവിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വിജയം രാജ്യത്തെ കൊള്ളയടിക്കുന്നതിനുള്ള അനുമതിയായാണ് കേന്ദ്രം കാണുന്നതെന്ന് കർണാടക കോൺഗ്രസ് ആരോപിച്ചു.
വിലക്കയറ്റം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടൊപ്പം കുടംബങ്ങളിലെ സാമ്പത്തിക സ്ഥിതിയെ തന്നെ തളർത്തുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. വിലക്കയറ്റം ഓരോ വ്യക്തിയുടെയും ഉപജീവനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു. അരി വില വർധനവ് മോദി സർക്കാരിന്‍റെ പ്രതിദിന സുപ്രഭാത സമ്മാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗാർഹിക, വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് വില കുത്തനെ വർധിപ്പിച്ചു. സിലിണ്ടറിന് 250 രൂപയാണ് ഏപ്രിൽ ഒന്നിന് കൂട്ടിയത്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ 346 രൂപ വർധിപ്പിച്ചു. കഴിഞ്ഞ 8 വർഷത്തെ ബി.ജെ.പി ഭരണത്തിനിടെ വാണിജ്യ സിലിണ്ടറിന് 845 രൂപ കൂട്ടിയതായും സുർജെവാല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.