ന്യൂഡൽഹി: മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് പരാമർശിച്ച് ന്യൂനപക്ഷങ്ങളെ പ്രധാനമന്ത്രി പ്രകോപിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഡാനിഷ് അലി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
ഇത്തരം പരാമർശങ്ങളിലൂടെ അവരാണ് ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നത്. 14ശതമാനം മാത്രമുള്ള ന്യൂനപക്ഷങ്ങൾക്ക് ബാക്കിയുള്ള 86 ശതമാനത്തെ എങ്ങനെയാണ് ഭയപ്പെടുത്താവനാവുകയെന്നും അദ്ദേഹം ചോദിച്ചു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മുസ്ലിങ്ങൾക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. അധികാരത്തിലെത്തിയാൽ കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വീതിച്ചു നൽകുമെന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. രാജ്യത്തെ സ്വത്തുക്കളുടെ പ്രാഥമിക അവകാശം മുസ്ലിങ്ങൾക്കാണെന്നാണ് കോൺഗ്രസിന്റെ വാദമെന്നും മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.