മുംബൈ: അഭിനന്ദൻ വർധമാനെ വിട്ടയക്കുകയാണെങ്കിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറ സ മാധാന ചർച്ചക്കുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് മഹാരാഷ് ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ.
പാകിസ്താെൻറ ക്രിയാത്മക ചർച്ചക്കുള്ള ക്ഷണം ആത്മാർഥമാെണങ്കിൽ ആദ്യം നമ്മുടെ പൈലറ്റ് അഭിനന്ദനെ വിട്ടയക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയുമാണ് വേണ്ടത്. അങ്ങനെ സംഭവിച്ചാൽ ഇംറാൻ ഖാെൻറ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാം. പിന്നെ മോദി സമാധാന അവസരം പാഴാക്കിക്കളയരുത് -രാജ് താക്കറെ പറഞ്ഞു.
ഭീകരതയെ തുടച്ചുനീക്കുക തന്നെ വേണം. എന്നാൽ, രാഷ്ട്രീയ ലാഭത്തിനായി അതിെൻറ പേരിൽ യുദ്ധമോ സമാന അന്തരീക്ഷമോ ഉണ്ടാക്കുന്നത് ശരിയല്ല. യുദ്ധം നാടിനെ പിന്നോട്ടാണ് നയിക്കുക. കശ്മീരികളെ ചതച്ചരക്കുന്ന സ്ഥിതിയുമുണ്ടാകും. അതിന് അനുവദിച്ചുകൂടാ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.