മൊറോക്കോ ഭൂചലനം: സഹായിക്കാൻ തയാറെന്ന് മോദി

ന്യുഡൽഹി: മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ അതിയായ ദുഃഖമുണ്ടെന്നും  രാജ്യത്തിന് കഴിയുന്ന സഹായം നൽകാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

"മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണങ്ങൾ ഉണ്ടായതിൽ അതിയായ വേദനയുണ്ട്. ഈ ദുരന്ത മണിക്കൂറിൽ, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങളോടൊപ്പമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ വളരെ വേഗം സുഖം പ്രാപിക്കട്ടെ. കഴിയുന്ന എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണ്.",- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

മൊറോക്കയിൽ റിക്ടർ സ്കെയിലിലൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിൽ 296 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Morocco Earthquake: PM Modi Says 'India Ready To Offer Assistance'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.