കൊല്‍കത്ത: ഡൽഹിയിലേക്ക് പോയ പിതാവിനെക്കുറിച്ച് പിന്നീട് വിവരമില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയുടെ മകൻ പരാതി നൽകി. 68കാരനായ മുകുൾ റോയി ഒന്നര വർഷമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. മകനുമായി വഴക്കിട്ട ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു.
തിങ്കളാഴ്ച ഇൻഡിഗോയുടെ ജി.ഇ 898 വിമാനത്തിലാണ് മുകുൾ റോയി ഡൽഹിയിലേക്ക് പുറപ്പെട്ടത്. അതിനാൽ എയർപോർട്ട് പൊലീസിൽ കാണാതായത് സംബന്ധിച്ച് പരാതി നൽകിയെന്ന് മകൻ സുബാർഗ്ഷു റോയ് പറയുന്നു. എന്നാൽ, ഔദ്യോഗികമായി പരാതിയൊന്നും കിട്ടിയിട്ടില്ലന്നാണ് പൊലീസ് പറയുന്നത്.
തൃണമൂൽ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം നേരത്തെ റെയില്‍വേ മന്ത്രിയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഫെബ്രുവരിയില്‍ ആശുപത്രിയിലായിരുന്നു. 2017ൽ തൃണമൂൽ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.