മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പും പ്ര​ള​യ​ത്തി​ന്​ കാ​ര​ണം –കേ​ര​ളം

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 139 അ​ടി​യി​ല്‍ നി​ര്‍ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​​​​െൻറ ആ​വ​ശ്യം ത​മി​ഴ്‌​നാ​ട് അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​ത്​ പ്ര​ള​യ​ത്തി​ന്​ വ​ഴി​വെ​ച്ചു​വെ​ന്ന്​ കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ അ​ൽ​പാ​ൽ​പ​മാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ ഒ​രു ദി​വ​സം​കൂ​ടി കി​ട്ടു​മാ​യി​രു​ന്നു​വെ​ന്നും അ​ണ​ക്കെ​ട്ടി​​​​െൻറ മു​ഴു​വ​ന്‍ ഷ​ട്ട​റു​ക​ളും പെ​ട്ടെ​ന്ന് തു​റ​ന്ന​ത് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​ര​ള ചീ​ഫ്​ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി.   അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​രു​മെ​ന്ന ധാ​ര​ണ​യി​ൽ സ​ര്‍ക്കാ​ര്‍ അ​തി​ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. ഇൗ ​മാ​സം 14ന് ​പു​ല​ര്‍ച്ചെ നാ​ലു​മ​ണി​ക്ക്​ 136 അ​ടി​യി​ലെ​ത്തി​യ ജ​ല​നി​ര​പ്പ്​ ഉ​ച്ച​ക്ക്​ ര​ണ്ട്​ മ​ണി​യാ​യ​പ്പോ​ഴേ​ക്കും 137 അ​ടി​യി​ലെ​ത്തി. അ​ണ​ക്കെ​ട്ടി​​​​െൻറ താ​ഴ്ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ഴി​പ്പി​ച്ച​ത്​ അ​േ​പ്പാ​ഴാ​ണ്. 

അ​ണ​ക്കെ​ട്ട് കു​റ​ഞ്ഞ തോ​തി​ൽ തു​റ​ന്നു​വി​ടാ​ന്‍ ത​മി​ഴ്‌​നാ​ട്​ ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി​യോ​ടും മു​ല്ല​പ്പെ​രി​യാ​ര്‍ മേ​ല്‍നോ​ട്ട സ​മി​തി ചെ​യ​ര്‍മാ​നോ​ടും കേ​ര​ള​ത്തി​​​​െൻറ ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ത​മി​ഴ്​​നാ​ട്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല. പൂ​ര്‍ണ സം​ഭ​ര​ണ ശേ​ഷി​വ​രെ ത​മി​ഴ്​​നാ​ട്​ കാ​ത്തു​നി​ല്‍ക്ക​രു​തെ​ന്ന്​ ആ​വ​ർ​ത്തി​ച്ച് കേ​ര​ളം ന​ൽ​കി​യ മു​ന്ന​റി​യി​പ്പും ന​ന്നെ ചു​രു​ങ്ങി​യ​ത്​ ജ​ല​നി​ര​പ്പ്​ 139 അ​ടി​യി​ലെ​ങ്കി​ലും നി​ല​നി​ര്‍ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ത​മി​ഴ്​​നാ​ട്​ ത​ള്ളി.
​ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് സ​മ​യം ല​ഭി​ക്കു​മെ​ന്ന നി​ല​ക്കാ​യി​രു​ന്നു ആ​വ​ർ​ത്തി​ച്ച്​ ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ഇ​ടു​ക്കി ജി​ല്ല ഭ​ര​ണ​കൂ​ടം താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ അ​തി​വേ​ഗം ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ ഇൗ ​മാ​സം 15ന് ​പു​ല​ര്‍ച്ചെ 2.40ന് ​മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​​​​െൻറ 13 ഷ​ട്ട​റു​ക​ളും പെ​ട്ടെ​ന്ന് തു​റ​ന്നു​വി​ട്ട​ത്. 

ഇ​തോ​ടെ, മു​ല്ല​പ്പെ​രി​യാ​റി​ന് താ​ഴെ​യു​ള്ള ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ കേ​ര​ള​ത്തി​നും തു​റ​ന്നു​വി​ടേ​ണ്ടി​വ​ന്നു. പ്ര​ള​യ​ത്തി​ന്​ ഇ​തും കാ​ര​ണ​മാ​യി. മേ​ല്‍നോ​ട്ട സ​മി​തി​യു​ടെ ഘ​ട​ന​യി​ലും കേ​ര​ളം മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ത​മി​ഴ്‌​നാ​ട് തു​ട​ര്‍ച്ച​യാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി സ്വ​ദേ​ശി റ​സ്സ​ല്‍ ജോ​യി ന​ല്‍കി​യ ഹ​ര​ജി​യി​ലാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ സ​ത്യ​വാ​ങ്​​​മൂ​ലം. കേ​സ് സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജലനിരപ്പ് ഉയർത്തണമെന്ന തമിഴ്‌നാടിൻെറ ആവശ്യം തള്ളി 
ന്യൂ​ഡ​ല്‍ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും 142 അ​ടി​യാ​ക്കി ഉ​യ​ര്‍ത്ത​ണ​മെ​ന്ന ത​മി​ഴ്‌​നാ​ടി​​​െൻറ ആ​വ​ശ്യം മേ​ല്‍നോ​ട്ട സ​മി​തി ത​ള്ളി. നി​ല​വി​ലു​ള്ള 139.9 അ​ടി ജ​ല​നി​ര​പ്പ് നി​ല​നി​ര്‍ത്ത​ണ​മെ​ന്നാ​ണ്​ മേ​ല്‍നോ​ട്ട സ​മി​തി​യു​ടെ വാ​ക്കാ​ലു​ള്ള നി​ർ​ദേ​ശം. അ​ണ​ക്കെ​ട്ടി​ല്‍നി​ന്ന് ത​മി​ഴ്‌​നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന കേ​ര​ള​ത്തി​​​െൻറ ആ​വ​ശ്യം ത​മി​ഴ്​​നാ​ട്​ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. പ​ര​മാ​വ​ധി വെ​ള്ള​മെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ലേ​റെ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് അ​വ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​ത്. അ​തി​നി​ട​യി​ലാ​ണ്​ വീ​ണ്ടും ജ​ല​നി​ര​പ്പ്​ 142 ആ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

Tags:    
News Summary - mullaperiyar dam case- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.