ന്യൂഡൽഹി: മുല്ലെപ്പരിയാർ അണെക്കട്ടിലെ ജലനിരപ്പ് ഇൗ മാസം 31 വരെ 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വ്യാഴാഴ്ച ചേർന്ന മേൽനോട്ട സമിതി യോഗത്തിെൻറ തീരുമാനത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകാരം നൽകി. അതിനിടെ നിർണായകമായ നീക്കത്തിൽ കേരള സർക്കാർ മുല്ലപ്പെരിയാർ കേസിലെ അഭിഭാഷകൻ മോഹൻ കത്താർക്കിയെ മാറ്റി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് തമിഴ്‌നാട് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ദുരന്ത നിവാരണ പദ്ധതി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസ്സല്‍ ജോയി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
മഴ നിന്നിരിക്കുന്നുവെന്നും എല്ലാത്തിനും പരിഹാരമായെന്നും മുല്ലപ്പെരിയാറിലെ സാഹചര്യങ്ങൾ മാറിയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അണക്കെട്ടിെല ൈദനംദിന കാര്യങ്ങളുടെ പരിപാലനത്തിന് ഒരു പരിപാലന കമ്മിറ്റിയുണ്ടാക്കണമെന്ന കേരളത്തിെൻറ ആവശ്യം സുപ്രീംകോടതി വിധിക്ക് പുറത്തു കടക്കാനുള്ള തന്ത്രപരമായ സംവിധാനമാണെന്ന് തമിഴ്നാടിെൻറ അഭിഭാഷകൻ കുറ്റപ്പെടുത്തി.
കേരളത്തിെൻറ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ തമിഴ്‌നാട് സമയം ചോദിച്ചതിനാൽ സുപ്രീംകോടതി കേസ് സെപ്റ്റംബർ ആറിലേക്ക് മാറ്റി. വെള്ളിയാഴ്ച കേസ് നടപടി അവസാനിപ്പിച്ചതിന് തൊട്ടുപിറകെ തമിഴ്‌നാട് മറുപടി സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. മുല്ലപ്പെരിയാർ േകസിൽ വർഷങ്ങളായി കേരളത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ മോഹൻ കത്താർക്കിയെ കേരള സർക്കാർ മാറ്റി. പകരം യു.പി.എ സർക്കാറിെൻറ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്ന പി.പി. റാവലാണ് വെള്ളിയാഴ്ച കേരളത്തിനുവേണ്ടി ഹാജരായത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിെൻറ ആവശ്യം വ്യാഴാഴ്ച മേല്‍നോട്ട സമിതി അംഗീകരിച്ചിരുന്നില്ല. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചുവെന്ന് കേരള സർക്കാർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോൾ അൽപാൽപമായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാൻ ഒരു ദിവസം കൂടി കിട്ടുമായിരുന്നുവെന്നും കേരളം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.