ന്യൂഡൽഹി: ആധാർ, തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് നമ്പർ എ ന്നിവയെല്ലാം ഒഴിവാക്കി വിവിധോദ്ദേശ്യങ്ങൾക്കായി ഒറ്റ തിരിച്ചറിയൽ കാർഡ് എന്ന ആശ യം മുന്നോട്ടുവെച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. 2021ൽ നടക്കാനിരിക്കുന്ന സെൻസസിന് ഡി ജിറ്റൽ സംവിധാനത്തിനുകീഴിൽ വിവരശേഖരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രജിസ്ട്രാർ ജനറൽ, സെൻസസ് കമീഷണർ എന്നിവരുടെ പുതിയ ആസ്ഥാന മന്ദിരത്തിന് ശിലാ സ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ജനസംഖ്യ രജിസ്റ്റർ തയാറാക്കുന്നതിനുള്ള സെൻസസ് വിവരശേഖരണത്തിന് മൊബൈൽ ആപ് തയാറാക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. വ്യക്തിഗത വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിൻ കീഴിലാക്കുേമ്പാൾ ഒറ്റ തിരിച്ചറിയൽ കാർഡ് തയാറാക്കുന്നത് എളുപ്പമാകും.
ജനന, മരണ രജിസ്ട്രേഷനും വോട്ടർപട്ടിക പുതുക്കലുമായി എന്തുകൊണ്ട് ബന്ധിപ്പിച്ചു കൂടാ. ഒരു കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, 18 വയസ്സുവരെ മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, സ്വാഭാവികമായും അത്തരത്തിലൊരാളെ വോട്ടർപട്ടികയിൽ ചേർക്കാൻ കഴിയേണ്ടതല്ലേ? മരണവിവരം കുടുംബം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, വോട്ടർപട്ടികയിൽനിന്ന് സ്വാഭാവികമായും ഒരാളെ നീക്കം ചെയ്യാനാവും -അമിത് ഷാ വിശദീകരിച്ചു.
എല്ലാറ്റിനും ഒറ്റ തിരിച്ചറിയൽ കാർഡ് എന്ന ആശയത്തിന്മേൽ സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, അടുത്ത സെൻസസ് ഡിജിറ്റൽ സംവിധാനത്തിൽ എടുക്കുേമ്പാൾ, ഇൗ ആശയം നടപ്പാക്കാൻ വഴി തുറന്നു കിട്ടുന്നുണ്ട്. വോട്ടർപട്ടികയിൽ പേരു ചേർക്കൽ, ആധാർ നമ്പറും പാസ്പോർട്ടും നൽകൽ തുടങ്ങിയവയെല്ലാം ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റ പ്രക്രിയയാക്കി മാറ്റാൻ പറ്റുമെന്ന് അമിത് ഷാ പറഞ്ഞു. വിവിധോദ്ദേശ്യങ്ങൾക്ക് ഒറ്റ കാർഡ് എന്ന ആശയം ഇതാദ്യമായല്ല മുന്നോട്ടുവെക്കുന്നത്.
മുൻആഭ്യന്തര മന്ത്രി എൽ.കെ അദ്വാനി ഏക തിരിച്ചറിയൽ രേഖക്ക് ചില നടപടികൾ തുടങ്ങിവെച്ചിരുന്നു. സെൻസസ് ശരിയായ വിധത്തിൽ നടക്കുകയും ഏകോപനത്തിന് സോഫ്ട്വെയർ വികസിപ്പിക്കുകയും ചെയ്താൽ ഒറ്റ കാർഡ് പ്രാവർത്തികമാക്കാമെന്ന് അമിത് ഷാ വിശദീകരിച്ചു. അസമിൽ വിവാദമായി നിൽക്കുന്ന ദേശീയ പൗരത്വപ്പട്ടിക വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനങ്ങൾക്കിടയിലാണ് സെൻസസിന് പിന്നാലെ ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കി ഒറ്റ കാർഡ് നൽകുക എന്ന ആശയം ആഭ്യന്തര മന്ത്രി മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.