പ്രതി ചേതൻ സിങ് 

ട്രെയിനിലെ കൂട്ടക്കൊല: പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് റെയിൽവേ പൊലീസ്

മുംബൈ: ഓ​ടു​ന്ന ട്രെ​യി​നി​ൽ എ.​എ​സ്.​ഐ​യെയും മൂ​ന്ന് മു​സ്‍ലിം യാ​ത്ര​ക്കാ​രെ​യും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേ​ത​ൻ സി​ങ്ങിന് മാനസിക പ്രശ്നങ്ങളില്ലെന്ന് റെയിൽവേ പൊലീസ് കോടതിയെ അറിയിച്ചു. ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ല, അതിനുവേണ്ടി ചികിത്സ തേടുന്നുമില്ല -ആർ.പി.എഫ് വ്യക്തമാക്കി. നാലുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. ചികിത്സ തേടുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

ചേതൻ സിങ്ങിന്‍റെ കസ്റ്റഡി മുംബൈയിലെ ബോറിവാലി മജിസ്ട്രേറ്റ് കോടതി ആഗസ്റ്റ് 11 വരെ നീട്ടിയിരിക്കുകയാണ്. മതവിദ്വേഷം പരത്തൽ ഉൾപ്പെടെയുള്ള അധിക വകുപ്പുകൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. ട്രെയിനിലെ ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കുറ്റം ചുമത്തിയത്.

ജൂലൈ 31ന് പുലർച്ചെയാണ് ജ​യ്പു​ർ-​മും​ബൈ സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സി​ൽ ആർ.പി.എഫ് കോൺസ്റ്റബിൾ ഉത്തർ പ്രദേശിലെ ഹാഥ്റസ് സ്വദേശിയായ ചേ​ത​ൻ സി​ങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും, തുടർന്ന് മൂ​ന്ന് മു​സ്‍ലിം യാ​ത്ര​ക്കാ​രെ​യും വെടിവെച്ചു കൊന്നത്. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികർ. ഇവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു സ​മീ​പം നി​ന്ന് ‘ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ മോ​ദി​ക്കും യോ​ഗി​ക്കും മാ​ത്രം വോ​ട്ടു​ചെ​യ്യു​ക’ എ​ന്ന് പ്ര​തി പ​റ​യു​ന്ന വി​ഡി​യോ പുറത്തുവന്നിരു​ന്നു.  

Tags:    
News Summary - Mumbai Train Shooting a 'Hate Crime', RPF Jawan Not Mentally Ill: Railway Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.