മുംബൈ: ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് ഏപ്രിൽ മുതൽ നവംബർ വരെ 93.47 കോടി രൂപ പിഴയായി ഈടാക്കിയെന്ന് പശ്ചിമ റെയിൽവെ. മുംബൈ സബ് അർബൻ സെക്ഷനിൽ നിന്ന് മാത്രം ഈടാക്കിയത് 30.63 കോടി രൂപ. നവംബറിൽ മാത്രം 2.01 ലക്ഷം കേസുകളിൽ നിന്ന് 12.91 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മുംബൈ സബ് അർബൻ സെക്ഷനിൽ 82,000 കേസുകളിൽ നിന്ന് 4.03 കോടി രൂപയും ഈടാക്കി.
ഏപ്രിൽ മുതൽ നവംബർ വരെ ലോക്കൽ ട്രെയിനുകളിൽ ചെക്കിങ് നടത്തിയതിലൂടെ 40,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും 131 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തതായി പശ്ചിമ റെയിൽവെ പറഞ്ഞു.
ടിക്കറ്റ് ഇല്ലാത്ത യാത്ര തടയാനായി ടിക്കറ്റ് ചെക്കിങ് കർശനമാക്കുമെന്ന് വെസ്റ്റേൺ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിനീത് അഭിഷേക് പറഞ്ഞു. അതേസമയം പിഴകൾ ഒഴിവാക്കാനായും സുഗമമായ യാത്രയ്ക്കും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ പശ്ചിമ റെയിൽവെ ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.