അമ്പലത്തിൽ കയറി നമസ്കരിച്ചു; യു.പിയിൽ മുസ്​ലിം യുവതിയും മകളും അറസ്റ്റിൽ

അമ്പലത്തിൽ കയറി നമസ്കരി​ച്ചെന്ന കേസിൽ യു.പിയിൽ യുവതിയും മകളും അറസ്റ്റിൽ. ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസർപൂർ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്​ സംഭവം​. സജിന (45), മകൾ സബീന (19) എന്നിവരാണ്​ അറസ്റ്റിലായത്​. ക്ഷേത്ര പരിസരത്ത് ഇവർ നമസ്‌കാരിച്ചതായാണ്​ പൊലീസ്​ പറയുന്നത്​. ഇവരെ നമസ്‌കരിക്കാൻ പ്രേരിപ്പിച്ചതിന് ഒരു മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്​.

മൗലവി ചമൻ ഷാ എന്നയാളാണ്​ യുവതിയേയും മകളേയും അമ്പലത്തിൽ നമസ്കരിക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ്​ പറയുന്നു. അങ്ങനെ ചെയ്താൽ ജീവിതത്തിൽ ഭാഗ്യമുണ്ടാകുമെന്ന് ഇരുവരേയും ധരിപ്പിക്കുകയായിരുന്നു. ‘മൂവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ്​ ചെയ്തിട്ടുണ്ട്​. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

‘സംഭവം വർഗീയ വിദ്വേഷം പരത്തുന്നവർ ഉപയോഗിക്കില്ലെന്ന്​ ഉറപ്പാക്കാൻ ഞങ്ങൾ പൊലീസിനെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി) ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്’-പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള രാജേഷ് കുമാർ മിശ്ര പറഞ്ഞു.

ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ സജിനയും സബീനയും പെട്ടെന്ന് ക്ഷേത്രപരിസരത്ത് നമസ്‌കരിക്കാൻ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. അവിടെയുണ്ടായിരുന്നവർ എതിർത്തെങ്കിലും ഇരുവരും പ്രാർഥന തുടരുകയായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു.

Tags:    
News Summary - Muslim woman, daughter arrested for offering namaz at UP temple on maulvi’s instruction: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.