ചണ്ഡിഗഢ്: നവജോത് സിങ് സിദ്ദുവിെൻറ ഭാര്യ നവജോത് കൗർ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. പഞ്ചാബിലെ ബി.ജെ.പി നിയമസഭാംഗമായ ഡോ. നവജോത് കൗർ ഒറ്റവരിയുള്ള രാജിക്കത്ത് പാർട്ടി പ്രസിഡൻറിന് അയച്ചു. പഞ്ചാബിലെ പാർട്ടി ആസ്ഥാനത്ത് നവജോത് കൗറിെൻറ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ട്.
മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായിരുന്നു നവജോത് സിങ് സിദ്ദു കഴിഞ്ഞ ജൂലൈയിൽ രാജ്യസഭാംഗത്വം രാജിവെച്ച് പാർട്ടി വിട്ടിരുന്നു. തുടർന്ന് അദ്ദേഹം ആവാസ് ഇ പഞ്ചാബ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു.
സിദ്ദു പാർട്ടി വിെട്ടങ്കിലും ബി.ജെ.പിയിൽ തുടരുമെന്ന് ഭാര്യ നവജോത് കൗർ പ്രതികരിച്ചിരുന്നു. അമൃത്സർ ഇൗസ്റ്റ് മണ്ഡലത്തെയാണ് നവജോത് കൗർ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് എം.എൽ.എ സ്ഥാനം രാജിവെച്ചതായി കൗർ അറിയിച്ചെങ്കിലും പിന്നീട് വിഡ്ഢി ദിനത്തിലെ തമാശയെന്ന് പറഞ്ഞ് തീരുമാനം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.