ബലാസോർ (ഒഡിഷ): തദ്ദേശീയമായി നിർമിച്ച ഹ്രസ്വദൂര ഭൂതല-േവ്യാമ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചണ്ഡിപൂരിലെ കടലോരത്തുള്ള ലോഞ്ച് കോപ്ലക്സ്-3 ൽ തിങ്കളാഴ്ച പകൽ 11.25 നാണ് പരീക്ഷണം നടന്നത്. പ്രതിരോധ ഗവേഷണ വികസന സംഘടന രൂപകൽപന ചെയ്ത ഇത്തരത്തിലുള്ള രണ്ടാമത്തെ മിസൈലാണ് പരീക്ഷിച്ചത്. ജൂൺ നാലിനായിരുന്നു ആദ്യ മിസൈൽ തൊടുത്തുവിട്ടത്. 25 മുതൽ 30 കിലോമീറ്റർ ദൂരപരിധിയിൽ വിവിധ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാൻ മിസൈലിന് ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.