ന്യൂഡല്‍ഹി: ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മണിപ്പൂരില്‍ തൂക്കുസഭക്ക് സാധ്യത. 60 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 27 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പി 28 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്തി. മണിപ്പൂരില്‍ ശ്രദ്ധാകേന്ദ്രമായിരുന്ന ഉരുക്കു വനിത ഇറോം ശര്‍മിളക്ക് ലഭിച്ചത് നോട്ടയേക്കാള്‍ കുറഞ്ഞ വോട്ട്. മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിന് എതിരേ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ശര്‍മിളക്ക് കിട്ടിയത് 90 വോട്ടുകളാണ്. നാഗാ പീപ്ള്‍സ് ഫ്രണ്ട്, എന്‍.പി.പി എന്നീ പാര്‍ട്ടികള്‍ നാല് സീറ്റുകള്‍ വീതം നേടി. തൃണമൂല്‍ കോണ്‍ഗ്രസ്, എല്‍.ജെ.പി എന്നിവര്‍ ഓരോരിടത്ത് ജയിച്ചപ്പോള്‍ ഒരു സ്വതന്ത്രനും ജയിച്ചു കയറി.
മതേതര കക്ഷികളുടെ സഹായത്തോടെ സര്‍ക്കാറുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി.എന്‍. ഹയോകിപ് പറഞ്ഞു. 15 വര്‍ഷത്തെ ഒക്റാം ഇബോബി സിങ്ങിന്‍െറ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമായിരുന്നു മണിപ്പൂരില്‍. ഇതിന് പുറമേ പുതിയ ഏഴു ജില്ലകളുടെ രൂപവത്കരണവും തെരഞ്ഞെടുപ്പിനിടെ വിവാദമുയര്‍ത്തിയിരുന്നു . ഇതത്തേുടര്‍ന്ന് നാഗാ യുനൈറ്റഡ് കൗണ്‍സിലിന്‍െറ (യു.എന്‍.എല്‍) നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക ഉപരോധം മൂലമുണ്ടായ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാവാന്‍ കാരണമായി. 2012ല്‍ നടന്ന നിയമ സഭാതെരഞ്ഞെടുപ്പില്‍ 42 സീറ്റുകളുണ്ടായിരുന്നു കോണ്‍ഗ്രസിന്. ഏഴു സീറ്റുമായി പ്രതിപക്ഷത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ ഒന്നിലൊതുങ്ങി.
പാര്‍ട്ടിക്ക് വേരുകളില്ലാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി വ്യക്തമായ സാന്നിധ്യമായി മാറുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം തന്ത്രമാക്കിയപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷട്രീയ പാര്‍ട്ടികളുടെ കൂട്ടുപിടിച്ചാണ് മുന്നേറ്റമുണ്ടാക്കിയത്. ജാതിമത സമവാക്യത്തേക്കാള്‍ മണിപ്പൂരിലുള്ളത് ഗോത്ര പ്രശ്നങ്ങളും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളുമാണ്. കേന്ദ്രം നടത്തിയ സമാധാന കരാറിലൂടെയും മറ്റും നാഗവിഭാഗത്തിന്‍െറ പിന്തുണ നേടാന്‍ ബി.ജെ.പിക്ക് സാധിച്ചു. കൂടാതെ അധികാരം ലഭിച്ചാല്‍ സാമ്പത്തിക ഉപരോധം നീക്കുമെന്ന പ്രചാരണം വിലക്കയറ്റം മൂലം പൊറുതിമുട്ടിയ മറ്റു വിഭാഗക്കാരെ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതായാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നത് 6.82 ശതമാനം വോട്ടുകളായിരുന്നു. അത് 36.3 ശതമാനമായാണ് ഉയര്‍ന്നത്്. കോണ്‍ഗ്രസിന് ലഭിച്ചത് 35.1 ശതമാനമാണ്. ബി.ജെ.പിയുടെ കടന്നുവരവിനേക്കാള്‍ ഏവരും ഉറ്റു നോക്കിയത് ഇറോം ശര്‍മിളയുടെ പീപ്ള്‍ റിസര്‍ജന്‍സ് ആന്‍ഡ് അലയന്‍സ് ഇന്ത്യ (പ്രജ) പാര്‍ട്ടി രൂപവത്കരണവും രാഷട്രീയ പ്രവേശനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.