ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിന്റെ 58ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും നെഹ്റു മുന്നോട്ടുവെച്ച ആശയങ്ങൾക്കും രാഷ്ട്രീയത്തിനും ഏറെ പ്രസക്തിയുണ്ടെന്ന് ഔദ്യോഗിക ട്വിറ്ററിൽ പാർട്ടി കുറിച്ചു.
ധീരനായ സ്വാതന്ത്ര്യസമര സേനാനി, ആധുനിക ഇന്ത്യയുടെ ശിൽപി, രാഷ്ട്രതന്ത്രജ്ഞൻ, ദാർശനികൻ, രാജ്യസ്നേഹി, ഭാരതമാതാവിന്റെ യഥാർഥ പുത്രൻ എന്നിങ്ങനെയാണ് നെഹ്റുവിനെ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാന്തിവനത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യയുടെ ഈ അനശ്വരപുത്രന്റെ മൂല്യങ്ങൾ നമ്മുടെ പ്രവർത്തനങ്ങളെയും മനഃസാക്ഷിയെയും എപ്പോഴും നയിക്കട്ടെയെന്ന് രാഹുൽ ഗാന്ധിയും ട്വീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.