മുംബൈ: ഗോവയിൽ സഖ്യകക്ഷികളെ ഒഴിവാക്കിയും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ എം.എൽ. എമാരിൽ മൂന്നു പേരെ ഉൾപ്പെടുത്തിയും പ്രമോദ് സാവന്ത് മന്ത്രിസഭ പുനഃസംഘടിപ്പിക് കുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിപക്ഷനേതാവായിരു ന്ന ചന്ദ്രകാന്ത് കവ്ലേക്കർ, അറ്റനാസിയൊ മോൻസറട്ടെ, ഫെലിപ് നെറി റോഡ്രിഗ്സ് എന്നിവരും ഇവർക്കൊപ്പം ബി.ജെ.പി എം.എൽ.എ മൈക്കൽ ലോബോയുമാണ് മന്ത്രിമാരാകുന്നത്. ഉപമുഖ്യമന്ത്രി വിജയ് സർദേശായിയും അദ്ദേഹത്തിെൻറ ഗോവ ഫോർവേഡ് പാർട്ടിയിലെ മറ്റ് രണ്ട് എം.എൽ.എമാരും ഒരു സ്വതന്ത്രനും മന്ത്രിസഭയിൽനിന്ന് പുറത്താകും. ഇവരോട് രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റത്തിന് നേതൃത്വം നൽകിയ കവ്ലേക്കറായിരിക്കും പുതിയ ഉപമുഖ്യമന്ത്രി.
മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഡൽഹിയിൽ നടന്ന ചർച്ചക്കൊടുവിലാണ് അമിത് ഷാ മന്ത്രിസഭ പുനഃസംഘടനക്ക് പച്ചക്കൊടി കാട്ടിയത്. എന്നാൽ, ഗോവയിൽ ബി.ജെ.പിയിലെ മറ്റ് നേതാക്കൾക്കും അണികൾക്കും കോൺഗ്രസ് എം.എൽ.എമാരെ അടർത്തിയെടുത്തുള്ള നീക്കം രസിച്ചിട്ടില്ല. മന്ത്രി നിലേഷ് കബ്രാൾ ഉൾപ്പെടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അണികളും പാർട്ടി നേതൃത്വത്തെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്. മനോഹർ പരീകർ ഉണ്ടാക്കിയെടുത്ത വിശ്വാസ്യത അദ്ദേഹത്തിെൻറ മരണത്തോടെ അവസാനിച്ചെന്ന് പരീകറുടെ മകൻ ഉത്പലും പ്രതികരിച്ചിരുന്നു. പാർട്ടിക്ക് വഴിപിഴക്കുന്നതായി മുൻ മന്ത്രി രാജേന്ദ്ര അർലേക്കറും പറഞ്ഞു.
വിജയ് സർദേശായിയെയും അദ്ദേഹത്തിെൻറ പാർട്ടിയെയും ഒഴിവാക്കാനുള്ള നീക്കമായാണ് കൂറുമാറ്റം നിരീക്ഷിക്കപ്പെടുന്നത്. സർക്കാറിന് ഭീഷണിയോ മറ്റ് പ്രകോപനങ്ങേളാ ഉണ്ടായിരുന്നില്ല. കോൺഗ്രസ് എം.എൽ.എമാരുടെ നീക്കം തനിക്കെതിരായ പകപോക്കലാണെന്ന് സർദേശായി സംശയിക്കുന്നു. 2017ൽ വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ തഴഞ്ഞാണ് സർദേശായി, പരീകർ സർക്കാറിനെ പിന്തുണച്ചത്. ദിഗംബർ കാമത്ത് മുഖ്യമന്ത്രിയാകുമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന നിലപാടിലായിരുന്നു സർദേശായി. തീരുമാനം കൈക്കൊള്ളുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് വൈകിയതോടെ പരീകറെ പിന്തുണക്കുകയായിരുന്നു. ഇതിനു പകരംവീട്ടാൻ തന്നെ മന്ത്രിസഭയിൽനിന്ന് ചാടിക്കുകയാണ് വിമതരുടെ ലക്ഷ്യമെന്ന് സർദേശായ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.