ന്യൂഡൽഹി: ആവശ്യപ്പെടുന്നവർക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്ന നിർദേശവുമായി ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസേർച്ച് ( െഎ.സി.എം.ആർ) രംഗത്ത്. ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്സിെൻറ നിർദ്ദേശപ്രകാരമാണ് ടെസ്റ്റിങ് ഓൺ ഡിമാൻഡിന് ഐ.സി.എം.ആർ മാർഗനിർദേശം നൽകിയത്. നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും അറിയിച്ചു. രോഗവ്യാപനം കൂടിയ നഗരങ്ങളിലും കണ്ടെയ്മെൻറ് സോണുകളിലും ഉള്ള എല്ലാവർക്കും റാപ്പിഡ് ആൻറിജൻ ടെസ്റ്റുകൾ നടത്തണമെന്നും നിർദേശമുണ്ട്. ഇൗ ടെസ്റ്റിൽ നെഗറ്റീവായവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തണം.
ശസ്ത്രക്രിയ നിശ്ചയിച്ചവർക്ക് 14 ദിവസങ്ങൾ ഹോം ക്വാറൻറീൻ വേണം. കൊവിഡ് പരിശോധന വൈകുന്നതിെൻറ പേരിൽ ഗർഭിണികൾക്ക് ചികിത്സ വൈകരുത്. പരിശോധനാ സൗകര്യം ഇല്ലാതെ ഗർഭിണികളെ റഫർ ചെയ്യരുതെന്നും സാമ്പിളുകൾ ശേഖരിച്ച് കൈമാറാൻ എല്ലാ ക്രമീകരണങ്ങളും നടത്തണമെന്നും െഎ.സി.എം.ആർ നിർദ്ദേശിച്ചു. അതോടൊപ്പം വിദേശ രാജ്യങ്ങളിലേക്കോ, മറ്റ് സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്ന എല്ലാ വ്യക്തികളും പ്രവേശന സമയത്ത് കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.