ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങൾക്കെതിരെ യു.എൻ രംഗത്ത്. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് കാണിച്ച് യു.എൻ പ്രത്യേക പ്രതിനിധി ഇന്ത്യക്ക് കത്തയച്ചു. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും യു.എൻ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്.
സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. 1979ൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും യു.എൻ വ്യക്തമാക്കുന്നു.
നേരത്തെ ഇന്ത്യയുടെ ഐ.ടി നിയമങ്ങൾക്കെതിരെ ട്വിറ്റർ ഉൾപ്പടെ പല സമൂഹ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. പിന്നീട് കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയതോടെയാണ് ഇവർ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ തയാറായത്. അതിനിടെ നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.