ഹൈദരാബാദ്: തെലങ്കാനയുടെ ഔദ്യോഗിക മുദ്രയിൽനിന്ന് ചാർമിനാറും ‘കാകതിയ’ രാജവംശത്തിന്റെ കമാനവും നീക്കാനുള്ള സർക്കാർ തീരുമാനത്തിൽ വിവാദം. പകരം തെലങ്കാനയുടെ പോരാട്ടവും ജീവത്യാഗവും പ്രതിഫലിപ്പിക്കുന്ന പുതിയ മുദ്രയുണ്ടാക്കാനാണ് നീക്കം. സംസ്ഥാനത്തിന് പുതിയ ഔദ്യോഗിക ഗാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നു.
ഓസ്കർ ജേതാവായ എം.എം. കീരവാണി സംഗീതം നൽകി കവി അന്ദേശ്രീ രചിച്ച ‘ജയ ജയ ഹേ തെലങ്കാന’യാണ് പുതിയ ഗാനം. കീരവാണി തെലങ്കാന സ്വദേശിയല്ല, ആന്ധ്രക്കാരനാണെന്ന് ബി.ആർ.എസ് നേതാക്കൾ ആരോപിക്കുന്നു. ചാർമിനാറും കാകതീയ കമാനവും നീക്കാനുള്ള ശ്രമത്തെ എതിർക്കുമെന്ന് പ്രതിപക്ഷമായ ബി.ആർ.എസും എ.ഐ.എം.ഐ.എമ്മും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.