ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ മാലിന്യം പേറുന്ന നദികളിലൊന്നായ യമുനയുടെ തീരത്ത് പരസ്യ മലവിസർജനം നടത്തുന്നവർക്കും മാലിന്യം തള്ളുന്നവർക്കും 5,000 രൂപ പിഴയിടണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. രണ്ടുവർഷം മുമ്പ് ഇതു രണ്ടും വിലക്കി ഇറക്കിയ ഉത്തരവിെൻറ തുടർച്ചയായാണ് പിഴ ഇൗടാക്കുന്നതെന്ന് ട്രൈബ്യൂണൽ ചെയർപേഴ്സൻ ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യമുന ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ ഡൽഹി ജല ബോർഡിെൻറ നേതൃത്വത്തിൽ പ്രത്യേക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.