ന്യൂഡൽഹി: ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ. ചൊവ്വാഴ്ച വൈകീട്ടാണ് എൻ.ഐ.എ ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ നമ്പറിലൂടേയുമാണ് വിവരങ്ങൾ നൽകേണ്ടതെന്നും എൻ.ഐ.എ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നൽകുന്നവർക്കാണ് 10 ലക്ഷം രൂപ നൽകുക.
ജനുവരി 30നാണ് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ചെറിയ സ്ഫോടനമായിരുന്നു നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത് ഇതിൽ മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചിരുന്നു.
സ്ഫോടനത്തിന് പിന്നാലെ എല്ലാ വിമാനത്താവളങ്ങൾക്കും സി.ഐ.എസ്.എഫ് ജാഗ്രത നിർദേശം നൽകിയിരുന്നു. സർക്കാർ ഓഫീസുകളുടെ സുരക്ഷ വർധിപ്പിക്കാനും നിർദേശിച്ചു. സംഭവത്തിന് പിന്നാലെ എംബസി ജീവനക്കാർ സുരക്ഷിതരാണെന്ന് ഇസ്രായേലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.