കൊൽക്കത്ത: കൊൽക്കത്തയിലെ റെയിൽവേ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒമ്പതുമരണം. നാലു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, ഒരു പൊലീസുകാരൻ, റെയിൽവേ ഓഫിസർ, സുരക്ഷ ജീവനക്കാരൻ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. റെയിൽവേ ടിക്കറ്റിങ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്.
12ാം നിലയുടെ ലിഫ്റ്റിൽനിന്നാണ് അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തത്. ലിഫ്റ്റിനുള്ളിൽ കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. 25ഓളം ഫയർ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാത്രി 11 മണിയോടെ സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.