ന്യൂഡൽഹി: ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കായി മൂന്നുലക്ഷം കോടിയുടെ വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 45 ലക്ഷം യൂനിറ്റുകൾക്ക് ഇതിെൻറ സഹായം ലഭ്യമാകും. ഈട് ആവശ്യമില്ലാതെയായിരിക്കും ചെറുകിട മേഖലക്ക് വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭ്യമാക്കുക. തിരിച്ചടവിന് നാല് വർഷത്തെ മൊറട്ടോറിയവും അനുവദിക്കും.
സ്വയം പര്യാപ്ത ഇന്ത്യ ലക്ഷ്യമാക്കിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഭൂമി, തൊഴിൽ, പണലഭ്യത, നിയമം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സാമ്പത്തിക പാക്കേജ്. ആത്മ നിര്‍ഭര്‍ അഭിയാന്‍ പാക്കേജ് എന്ന് വിളിക്കുന്ന പാക്കേജിെന മലയാളത്തിൽ സ്വയം ആശ്രിത പാക്കേജ് എന്നുവിളിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജ് പതിനഞ്ച് വ്യത്യസ്ത മേഖലകള്‍ക്കായാണ് അനുവദിക്കുക. മീഡിയം എൻര്‍പ്രൈസസുകള്‍ക്കും രണ്ടെണ്ണം ഇ.പി.എഫ്.(എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്)നും രണ്ടെണ്ണം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍.ബി.എഫ്.സി.) കള്‍ക്കും രണ്ടെണ്ണം മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്മെൻറ് (എം.എഫ്.ഐ.)നും ഒരെണ്ണം ഡിസ്‌കോമിനും മൂന്നെണ്ണം നികുതിയുമായി ബന്ധപ്പെട്ടതിനും ഒന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കും വേണ്ടിയുള്ളതാണ്.
സാമ്പത്തിക പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ
ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ മന്ത്രാലയങ്ങളായും വിദഗ്ധരായും കൂടിയാേലാചിച്ച ശേഷമാണ് പാക്കേജ്. പാക്കേജിനായി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. പ്രാദേശിക ബ്രാൻഡുകളുണ്ടാക്കുകയാണ് പാക്കേജിെൻറ ലക്ഷ്യം. ഇവയെ അന്താരാഷ്ട്ര വിപണിയിലെത്തിക്കാനുള്ള ശ്രമം ഉണ്ടാകുെമന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ജി.ഡി.പിയുടെ 10 ശതമാനമാണ് ഇതിനായി നീക്കിവെച്ചത്. ആത്മ നിര്‍ഭര്‍ അഭിയാന്‍ പാക്കേജ് എന്ന പേരില്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമായും എം.എസ്.എം.ഇ മേഖലയെ ശാക്തീകരിക്കാന്‍ ആണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗക്കാര്‍ എന്നിവര്‍ക്കെല്ലാം പാക്കേജിെൻറ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.