ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന, ഉത്തർപ്രദേശിലെ ഗോരഖ്പുർ ഉപതെരഞ്ഞെടുപ്പിൽ ജയിച് ച് എസ്.പി-ബി.എസ്.പി സഖ്യത്തിന് അടിത്തറ പാകിയ നിഷാദ് പാർട്ടി നേതാവ് പ്രവീൺ കുമാർ നിഷാദ് ബി.ജെ.പിയിൽ. തെലങ് കാനയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ആനന്ദ ഭാസ്കർ രാപോലുവും ബി.ജെ.പിയിൽ ചേർന്നു. മോദി സർക്കാറിെൻറ നയങ്ങളിൽ വിശ്വാസമർപ്പിച്ചാണ് ഇരുവരും പാർട്ടിയിൽ ചേർന്നതെന്നും അവരുടെ മേഖലയിൽ മികച്ച സ്വാധീനമുള്ളവരാണ് ഇരു നേതാക്കളുമെന്നും ബി.ജെ.പി നേതാവ് ജെ.പി. നദ്ദ പറഞ്ഞു.
തെലങ്കാന പ്രക്ഷോഭത്തിനു മുൻനിരയിലുണ്ടായിരുന്ന രോപാലു കഴിഞ്ഞ മാസമാണ് കോൺഗ്രസ് വിട്ടത്. പ്രവീൺ നിഷാദിെൻറ പിതാവ് സഞ്ജയ് നിഷാദാണ് നിഷാദ് പാർട്ടി അധ്യക്ഷൻ. എസ്.പി ടിക്കറ്റിൽ ഗോരഖ്പുരിൽ മത്സരിച്ച പ്രവീണിന് ബി.എസ്.പിയും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണയും എസ്.പി ചിഹ്നത്തിൽ മത്സരിക്കണമെന്ന അധ്യക്ഷൻ അഖിലേഷ് യാദവിെൻറ കടുംപിടിത്തമാണ് പ്രവീൺ സംഖ്യം വിടാൻ കാരണമായതെന്ന് അറിയുന്നു. മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത ബി.ജെ.പി പ്രവീണിനെ ഇവിടെ നിർത്തുെമന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.