ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഹകരിച്ചു നീങ ്ങാനുള്ള ധാരണക്ക് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അനുമതി. കഴിഞ്ഞ തവണ കോൺഗ്രസ് ജയി ച്ച നാലു സീറ്റിലും സി.പി.എം ജയിച്ച രണ്ടിടത്തും പരസ്പരം മത്സരിക്കില്ല. ഇതുസംബന്ധിച്ച പോളിറ്റ് ബ്യൂറോ തീരുമാനത്തിന് ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി അനുമതി നൽകി.
ആറു സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്ന തീരുമാനത്തിന് കേന്ദ്ര കമ്മിറ ്റിയുടെ അംഗീകാരം ലഭിച്ചുവെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സിറ്റിങ് സീറ്റുകളിൽ മത്സരിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിലും നീക്കുപോക്കുകളായിട്ടുണ്ട്. കോൺഗ്രസിെൻറ നാലു സിറ്റിങ് സീറ്റുകൾക്ക് പുറമെ സി.പി.എം വിജയിച്ച റായ്ഗഞ്ചും മുർഷിദാബാദും വേണമെന്ന കോൺഗ്രസ് ആവശ്യം ഇരുപാർട്ടികളും തമ്മിലുള്ള ധാരണയെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
സിറ്റിങ് സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സി.പി.എം കേന്ദ്ര കമ്മിറ്റി ഉറച്ചുനിന്നു. കോൺഗ്രസ് നേതാവ് ദീപാദാസ് മുൻഷി റായ്ഗഞ്ചിൽ മത്സരിക്കാൻ തയാറെടുത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതേസമയം, കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് ധാരണ രൂപപ്പെടുത്തിക്കഴിെഞ്ഞന്നാണ് സൂചന.
പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കുകയാണ് സംസ്ഥാനതല നയമെന്ന് യെച്ചൂരി പറഞ്ഞു.തമിഴ്നാട്ടിൽ ഡി.എം.കെ, മഹാരാഷ്ട്രയിൽ എൻ.സി.പി, ബിഹാറിൽ ആർ.ജെ.ഡി എന്നിവരുമായി സീറ്റ് വിഭജന ചർച്ച നടക്കുകയാണ്. തമിഴ്നാട്ടിൽ രണ്ടു സീറ്റാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയിൽ കിസാൻ ലോങ് മാർച്ചിന് തുടക്കം കുറിച്ച ദിൻഡോരി, ഉപതെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾ നേടിയ പാൽഘർ എന്നിവ ലഭിക്കാനാണ് ശ്രമം. ഒഡിഷയിൽ സി.പി.എം ഭുവനേശ്വർ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കും. ചില നിയമസഭ സീറ്റുകളിലും മത്സരിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.