കോൺഗ്രസുമായി ഒരു സംസ്ഥാനത്തിലും സഖ്യമില്ല- മായാവതി

ലഖ്​നോ: കോൺഗ്രസുമായി സഖ്യമില്ലെന്ന്​ ഉറപ്പിച്ച്​ ബി.എസ്​.പി അധ്യക്ഷ മായാവതി. കോൺഗ്രസുമായി സഖ്യം ചേർന്നാൽ പാർട്ടിക്ക്​ യാതൊരു ഗുണവുമില്ല. ​ ഒരു സംസ്ഥാനത്തിലും കോൺഗ്രസുമായി തെരഞ്ഞെടുപ്പ്​ സഖ്യമില്ലെന്നും​ മായാവതി അറിയിച്ചു​.

സത്യസന്ധമായ ഉദ്ദേശത്തോടെയും പരസ്​പര ബഹുമാനത്തോടെയുമുള്ള സഖ്യമാണ്​ ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടിയും ബി.എസ്​.പിയും തമ്മിലുള്ളത്​. ബി.ജെ.പിയെ പരാജയപ്പെടുത്താനും സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാനും പ്രാപ്​തിയുള്ള സഖ്യമാണ്​ അതെന്നും മായാവതി പറഞ്ഞു.

ബി.​എസ്​.പിയുമായി കൈകോർക്കാൻ നിരവധി പാർട്ടികൾ മുന്നോട്ടു​വരുന്നുണ്ട്​. എന്നാൽ തെരഞ്ഞെടുപ്പ്​ വിജയം എന്ന ലക്ഷ്യത്തിനു വേണ്ടിയും അവരുടെ നേട്ടങ്ങൾക്കു വേണ്ടിയും മാത്രം സഖ്യം ചേരുന്നതിൽ താൽപര്യമില്ലെന്ന നിലപാടാണ്​ ബി.എസ്​.പിയുടേതെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - No Tie-Up With Congress, Not In Any State": Mayawati - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.