പഞ്ചാബ്: ഇനിയൊരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ താൽപര്യമില്ലെന്ന് ബോളിവുഡ് നടനും ഗുരുദാസ്പൂർ എം.പിയുമായ സണ്ണി ഡിയോൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി സമീപിച്ചാൽ വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിന് ഒരു നടനെന്ന നിലയിൽ രാജ്യസേവനം ചെയ്യാൻ കഴിയുമെന്ന് കരുതുന്നതായും സണ്ണി വ്യക്തമാക്കി.
മികച്ച നടനെന്ന നിലയിൽ മികവുറ്റ പ്രോജക്ടുകൾ കൊണ്ടുവരുന്നതാണ് യുവാക്കൾക്കും രാജ്യത്തിനും നൽകാൻ കഴിയുന്നത്. ചെയ്യാൻ കഴിയാത്തതിനപ്പുറം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തന്റെ ഇഷ്ടമാണെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി.
ലോക്സഭയിൽ ഹാജർ കുറവാണെന്ന ചോദ്യത്തിന് ഇത് തന്നെ സംബന്ധിച്ചിടത്തോളം ഹാജരിന്‍റെ പ്രശ്നമല്ല. ലോക്സഭയിൽ രാജ്യം ഭരിക്കുന്ന ആളുകളാണ് ഇരിക്കുന്നത്. എല്ലാ പാർട്ടികളിൽ നിന്നുമുള്ള പ്രതിനിധികളുണ്ട്. അവിടെ ഇവർ എങ്ങനെ പെരുമാറുന്നുവെന്നത് നിങ്ങൾ കാണുന്നില്ലേ എന്നും എം.പിമാരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തി സണ്ണി ഡിയോൾ പറഞ്ഞു.
മറ്റുള്ളവരോട് ഇങ്ങനെയും അങ്ങനെയും ചെയ്യരുതെന്ന് നമ്മൾ പറയും. കുറഞ്ഞത് നമ്മൾ എങ്ങനെ ചെയ്യുന്നു, എന്ത് ചെയ്യുന്നു എന്ന ബോധ്യമെങ്കിലും സ്വയം ഉണ്ടായിരിക്കണം. താൻ അവരെ പോലെയല്ലെന്ന് തോന്നുന്നു. അതിനാൽ ആസ്വദിക്കാൻ കഴിയുന്ന, കാണാൻ ആഗ്രഹിക്കുന്നത് കാണാനാകുന്ന എവിടെയെങ്കിലും പോകുന്നതാണ് നല്ലത് -സണ്ണി ഡിയോൾ പറഞ്ഞു.
തന്‍റെ പിതാവിന് രാഷ്ട്രീയത്തിൽ ഒരു തകർപ്പൻ ഇന്നിങ്സ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞ സണ്ണി ഡിയോൾ, രാഷ്ട്രീയം തന്‍റെ കുടുംബത്തിന് അനുയോജ്യമല്ലെന്ന് കരുതുന്നുവെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.