നിസാമുദ്ദീൻ മർകസ്​ തുറക്കണമെന്ന ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്​

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ലെ മ​ർ​ക​സ് പ​ള്ളി​യും മ​റ്റു അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും​ തു​റ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​റി​നും കേ​ന്ദ്ര​ത്തി​നും ഡ​ൽ​ഹി പൊ​ലീ​സി​നും ​നോ​ട്ടീ​സ്​ അ​യ​ച്ചു. ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്​ ഇ​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

മ​ർ​ക​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​സ്ജി​ദ്, മ​ദ്​​റ​സ, ഹോ​സ്​​റ്റ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളും തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി വ​ഖ​ഫ്​ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മാ​ന​ത്തു​ല്ല ഖാ​ൻ​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ന​ട​പ​ടി. നി​ല​വി​ൽ, ​പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​റു​​പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ ലോ​ക്ക​ൽ ​പൊ​ലീ​സ് ഇ​വ​ർ​ക്ക്​ മാ​​ത്ര​മേ പ്രാ​ർ​ഥ​ന സ​മ​യം പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്നു​ള്ളൂ എ​ന്നും പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞാ​ലു​ട​ൻ പൊ​ലീ​സ്​ പ​ള്ളി പൂ​ട്ടു​ക​യാ​ണെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക്​ മ​ർ​ക​സ്​ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന്​ അ​നു​കൂ​ല​മാ​ണെ​ന്ന്​ ഡ​ൽ​ഹി സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​​വ​​ശേ​ഷി​ക്കു​ന്ന കേ​സു​ക​ളി​ൽ വി​ചാ​ര​ണ നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ണി​ൽ​ത​ന്നെ എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വീ​ണ്ടും തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​തി​നാ​ൽ കോ​ട​തി ഉ​ചി​ത​മാ​യ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി സ​ർ​ക്കാ​റി​െൻറ അ​ഭി​ഭാ​ഷ​ക​ൻ രാ​ഹു​ൽ മെ​ഹ്​​റ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര​ജി മാ​ർ​ച്ച്​ അ​ഞ്ചി​ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags:    
News Summary - Notice to Center and State on the petition to open Nizamuddin Markaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.