ബഹാരൻപുർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ കഴിഞ്ഞ ദിവസം ബസ് കനാലിൽ പതിച്ചുണ്ടായ അപകടത്തിൽ അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 41 ആയി. അടിത്തട്ടിലെ ചളിയിൽ പുതഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹങ്ങളിൽ ചിലതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് ബസ് കൈവരി തകർത്ത് ഗോഗ്ര കനാലിെൻറ ആഴമേറിയ ഭാഗത്ത് പതിച്ചത്. ഇരുൾ വീണതിനെ തുടർന്ന് അന്ന് വൈകീട്ട് നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചപ്പോഴാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതുവരെയായി 35 പേരെ തിരിച്ചറിഞ്ഞതായും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ മുർഷിദാബാദ് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബസിൽ എത്ര പേർ യാത്ര ചെയ്തിരുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ സ്ഥിരീകരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.