ശ്രീനഗർ: ജമ്മുവിലെ അഞ്ച് ജില്ലകളിലെ മൊബൈൽ ബന്ധം പുനഃസ്ഥാപിച്ചു. ദോദ, കിശ്ത്വാർ, രംഭൻ, രജൗരി, പൂഞ്ച് എന്നി വടങ്ങളിലെ മൊബൈൽ ബന്ധമാണ് പുനഃസ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു. ജമ്മു, സാംഭ, കത്വ, ഉദംപൂർ, റെസി തുടങ്ങിയ ജില ്ലകളിൽ നേരത്തെ തന്നെ 2 ജി ഇൻറർനെറ്റ് ലഭ്യമാക്കിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിലെ ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്. തുടർന്ന് ഇത് ഭാഗികമായി പുനഃസ്ഥാപിച്ചുവെങ്കിലും പലർക്കും സേവനങ്ങൾ ലഭ്യമായിരുന്നില്ല.
അതേസമയം, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച കശ്മീരിലെത്തും. ഡൽഹിയിൽ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം കശ്മീരിലേക്ക് യാത്ര തിരിച്ചു. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ യൂസഫ് തരിഗാമിയെ കാണുന്നതിനായി കശ്മീർ സന്ദർശിക്കാൻ സുപ്രീംകോടതിയാണ് യെച്ചൂരിക്ക് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.