ഒമിക്രോൺ വ്യാപനം; ക്രിസ്ത്മസ്, പുതുവത്സര ആഘോഷങ്ങൾ വിലക്കി ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്നതിനിടെ, ക്രിസ്ത്മസ്-പുതുവത്സരങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ട ആഘോഷങ്ങൾ ഡൽഹി സർക്കാർ നിരോധിച്ചു. സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള എല്ലാ ആൾക്കൂട്ട ആഘോഷങ്ങളും നിരോധിച്ചതായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു.

ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഡൽഹി പൊലീസും ഭരണകൂടവും ജനങ്ങളോട് അഭ്യർഥിച്ചു. ദിവസവും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. മുഖാവരണം ധരിക്കാതെ വരുന്നവരെ കടകളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കരുതെന്ന് വ്യാപാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഡൽഹിയിൽ ഇതുവരെ 57 പേർക്കാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയ സംസ്ഥാനമാണ് ഡൽഹി. രാജ്യത്ത് ഇതുവരെ 222 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്.

Tags:    
News Summary - Omicron Effect: Delhi Bans Christmas, New Year Gatherings As Cases Rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.