ഭോപാൽ: കോൺഗ്രസ് പതാക വെച്ചിട്ടുള്ള എല്ലാ വീടുകളും ശ്രദ്ധിക്കുവാനും അവർക്ക് ലഭിക്കുന്ന സേവനങ്ങൾ എല്ലാം നിർത്തലാക്കാനും ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ് പ്രഹ്ലാദ് പട്ടേൽ. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഷ്ട്രീയ വിരുദ്ധത പറയുന്ന പ്രഹ്ലാദിന്‍റെ വീഡിയോ വൈറലായിരുന്നു. ഭോപ്പാലിലെ രത്ലമിലെ മേയർ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയാണ് പ്രഹ്ലാദ് പട്ടേൽ.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് അനുകൂലികൾക്കെതിരെയാണ് പ്രഹ്ലാദ് സംസാരിച്ചത്. അഞ്ചോ പത്തോ വീടുകൾ കോൺഗ്രസ് അനുഭാവികളായിരിക്കാമെന്നും അവരുടെ ഒന്നും വോട്ട് കിട്ടിയില്ലെങ്കിലും ഒരു പാഠം പഠിപ്പിക്കണമെന്നുമാണ് പ്രഹ്ലാദ് പറഞ്ഞത്.
എന്നാൽ വീഡിയോയിൽ ആരോ മാറ്റങ്ങൾ 'വരുത്തിയതാണെന്ന് പട്ടേൽ പ്രതികരിച്ചു. ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മായങ്ക് ജാട്ടുമായി കടുത്ത മത്സരമാണ് നടക്കുന്നത്. 'ബി.ജെ.പിയുടെ അറിവില്ലായ്മ' എന്നാണ് സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.