ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതൻ കമൽദീപ് ശർമയെ വധിക്കാൻ 'ഖലിസ്ഥാൻ ടൈഗർ ഫോഴ്സ്' നടത്തിയ ഗൂഢാലോചനയിൽ ഒരാളെക്കൂടി പ്രതിചേർത്ത് എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സംഗത്പുര മൊഹല്ല സ്വദേശി ഗഗ്ഗു എന്ന ഗഗൻദീപ് സിങ്ങിനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിങ് നിജ്ജാർ, ഇദ്ദേഹത്തിന്റെ സഹായി അർഷ്ദീപ് സിങ്, കമൽജീത് ശർമ, റാംസിങ് എന്നിവരെ എൻ.ഐ.എ നേരത്തേ കേസിൽ പ്രതിചേർത്തിരുന്നു. പഞ്ചാബിൽ സാമുദായിക സൗഹാർദവും സമാധാനവും തകർക്കാൻ കാനഡയിൽ നിജ്ജാറിന്റെയും അർഷ്ദീപിന്റെയും നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.