ന്യൂഡൽഹി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് രാജ്യത്തെ 27 ശതമാനം വിദ്യാർഥികൾക്കും ലാപ്ടോപ്, സ്മാർട്ട് ഫോൺ സൗകര്യമില്ലെന്ന് നാഷനൽ കൗൺസിൽ ഫോർ എജുക്കേഷൻ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) സർവേ റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിെൻറ 'വിദ്യാർഥികളുടെ പഠന വർധനക്കുള്ള മാർഗനിർദേശങ്ങ'ളുടെ ഭാഗമായാണ് സർവേ സംഘടിപ്പിച്ചത്. രാജ്യമൊട്ടാകെയുള്ള കേന്ദ്രീയ-ജവഹർ നവോദയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി 34,000 പേർ പെങ്കടുത്തു. സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ എന്നിവരാണ് സർവേയിൽ പങ്കെടുത്തത്.
രാജ്യത്ത് മൂന്നിലൊന്ന് കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ബുദ്ധിമുട്ടേറിയേതാ ഭാരമേറിയേതാ ആണ്. അതേസമയം, താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളാണ് സർവേയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ ഇതര സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളെ കൂടി പരിഗണിക്കുേമ്പാൾ ഡിജിറ്റൽ പഠന സൗകര്യമില്ലാത്തവരുടെ ശതമാനം ഇതിലും കൂടാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർവേയിൽ നിന്നുയർന്ന മാർഗനിർദേശങ്ങൾ വിദ്യാർഥികൾക്ക് സഹായകരമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പെഖ്റിയാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.