ബെർഹാംപുർ: വെളിയിട വിസർജനം നടത്തിയെന്ന ‘കുറ്റം’ ചാർത്തി 20ലേറെ കുടുംബങ്ങൾക്ക് റേഷൻ നിഷേധിച്ച് ഒഡിഷയിലെ പഞ്ചായത്ത്. ഒക്ടോബർ 20ന് പഞ്ചായത്ത് സമിതി യോഗം ചേർന്നാണ്, വെളിയിടങ്ങളിൽ പ്രാഥമിക കൃത്യം നിർവഹിക്കുന്ന കുടുംബങ്ങൾക്ക് റേഷൻ നിഷേധിക്കുന്ന കടുത്ത തീരുമാനം എടുത്തത്.
നടപടിയുടെ ഭാഗമായി 11 ദിവസങ്ങളായി ഇരുപതിലേറെ കുടുംബങ്ങൾക്ക് പൊതു വിതരണ സമ്പ്രദായത്തിലുള്ള റേഷൻ നൽകിയിട്ടില്ലെന്ന് സനാഖെമുണ്ഡി േബ്ലാക്കിൽപെട്ട ഗൗതമി പഞ്ചായത്ത് സർപഞ്ച് സുശാന്ത് സ്വൈൻ പറഞ്ഞു.
അതേസമയം, ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിയും സംസ്ഥാന ഭക്ഷ്യസുരക്ഷ പദ്ധതിയും അനുസരിച്ച് ആർക്കും റേഷൻ നിഷേധിക്കാൻ കഴിയില്ലെന്ന് ഗഞ്ചാം ജില്ല കലക്ടർ വിജയ് അമൃത് കുനാഗെ പ്രതികരിച്ചു. പഞ്ചായത്തിെൻറ നീക്കത്തിനെതിരെ കർഷകസമൂഹത്തിൽനിന്ന് കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഭക്ഷണത്തിനുള്ള അവകാശം പൗരെൻറ മൗലികാവശകാശമാണെന്നും അതാണ് പഞ്ചായത്ത് നിഷേധിക്കുന്നതെന്നും കർഷക നേതാവ് ഭാലചന്ദ്ര സാരംഗി പറഞ്ഞു.
വെളിയിടങ്ങൾ, പ്രത്യേകിച്ച് പാതയോരങ്ങളിൽ പ്രാഥമികകൃത്യം നടത്തുന്നത് തടയാനായി 300 അംഗ വനിത സന്നദ്ധ പ്രവർത്തകരെ പഞ്ചായത്ത് തീരുമാനപ്രകാരം നിയോഗിച്ചിരുന്നുവെന്നും ഇവർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കുടുംബങ്ങൾക്കെതിരെ ആണ് നടപടി എടുത്തതെന്നും പഞ്ചായത്ത് സർപഞ്ച് സുശാന്ത് സ്വൈൻ പ്രതികരിച്ചു.
അതേസമയം, അടിസ്ഥാന അവകാശമായ ഭക്ഷണം നിഷേധിച്ചുെകാണ്ടല്ല ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കേന്ദ്ര സർക്കാർ ഇന്ത്യയെ വെളിയിട വിസർജന മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പല സംസ്ഥാനങ്ങളിലും വലിയൊരു ജനവിഭാഗം ഇപ്പോഴും ഇതിന് പുറത്താണെന്ന തരത്തിലുള്ള റിേപ്പാർട്ടുകൾ പുറത്തുവന്നിരുന്നു.
നിർമിച്ചുനൽകിയ ശൗചാലയങ്ങളിൽ നെല്ലാരു ശതമാനവും ഉപയോഗയോഗ്യമല്ലാത്തവയാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.