റേവ (മധ്യപ്രദേശ്): നാലു മാസം മുമ്പ് തങ്ങൾ മധ്യപ്രദേശിലെ റേവയിൽനിന്ന് ദത്തെടുത്ത കു ട്ടികൾ ലൈംഗികാതിക്രമം നേരിട്ടിരുന്നതായി യു.എസ് ദമ്പതികൾ പരാതി നൽകി. സർക്കാറിത ര സംഘടനയായ ‘നിവേദിത കല്യാൺ സമിതി’ നടത്തുന്ന ‘ആഞ്ചൽ ശിശുകേന്ദ്ര’യിൽനിന്നാണ് കാലിഫോർണിയയിൽനിന്നുള്ള ദമ്പതികൾ ആറു വയസ്സിനു താെഴയുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും ദത്തെടുത്തത്.
തുടർന്ന് യു.എസിൽ നടന്ന കൗൺസലിങ് ഘട്ടത്തിൽ കുട്ടികൾ തങ്ങൾ ഏറ്റുവാങ്ങിയ പീഡനം വെളിപ്പെടുത്തി. ഇതോടെ, ഇവർ പരാതി നൽകിയതായി ജില്ല കലക്ടർ ഓം പ്രകാശ് ശ്രീവാസ്തവ പറഞ്ഞു. തുടർനടപടിയായി ദത്തെടുക്കൽ കേന്ദ്രം അടക്കുകയും രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു. ഇവിടെയുള്ള കുട്ടികളെ 60 കിലോമീറ്റർ അകലെയുള്ള സത്നയിലേക്കു മാറ്റി. കേസ് കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറി. കുട്ടികളെ പീഡനത്തിനിരയാക്കിയവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്നും ‘നിവേദിത കല്യാൺ സമിതി’ ഉദ്യോഗസ്ഥൻ അരുണേന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.